KeralaNEWS

ഡാമില്‍ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

ഇടുക്കി: ചെങ്കുളം ഡാമില്‍നിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു.

ചെങ്കുളം നാലാനിക്കല്‍ ശീമോന്റെ മകൻ ജിമ്മി (33) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടിനാണ് സംഭവം.

ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ടയർ ട്യൂബില്‍ ഡാമിലൂടെ സഞ്ചരിച്ച്‌ വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തില്‍ ഇറങ്ങി.

സുഹൃത്തുക്കള്‍ ഏറെനേരം കരയില്‍ കാത്തുനിന്നെങ്കിലും ജിമ്മി തിരികെ എത്തിയില്ല. തുടർന്ന് ഡാമില്‍ മീൻ പിടിക്കുകയായിരുന്ന ആളുകളുമായി ചേർന്നുനടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ കണ്ടെത്തിയത്.ആനച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വെള്ളത്തൂവല്‍ പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു

Back to top button
error: