കാസർകോട്: ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയില്‍ വ്യാപക ക്രമക്കേട്.താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ രണ്ടെണ്ണം. താമരക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ ഒരു വോട്ട് താമരക്ക് !
കാസർകോട് ഗവ. കോളജില്‍ നടക്കുന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയത്. മൊഗ്രാല്‍ പുത്തൂർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലെ മെഷീനുകളിലാണ് ഈ പരാതി ഉയർന്നത്.
സംഭവത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതിനിധി നാസർ ചെർക്കളം വരണാധികാരിക്ക് പരാതി നല്‍കി. 228 മെഷീനുകളാണുള്ളത്. ഒരു റൗണ്ടില്‍ 20 മെഷീനുകളാണ് എണ്ണുക. മൂന്ന് റൗണ്ട് കഴിഞ്ഞപ്പോള്‍ നാല് മെഷീനുകളില്‍ പരാതി ഉയർന്നു. ആകെ മെഷീനുകളില്‍ അഞ്ച് ശതമാനത്തിന് മുകളില്‍ പരാതികളുണ്ടായാല്‍ മുഴുവൻ മെഷീനുകളും മാറ്റണം എന്ന് ആവശ്യപ്പെടാം.