IndiaNEWS

ഇവിഎമ്മിൽ കൃത്രിമം ഇല്ലെങ്കില്‍ കഷ്ടിച്ച്‌ 180 സീറ്റ് മാത്രമേ ബിജെപിക്ക് ലഭിക്കൂ: പ്രിയങ്ക ഗാന്ധി 

ലക്നൗ: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നില്ലെങ്കില്‍ 180 സീറ്റുകളില്‍ കൂടുതല്‍ ബിജെപി നേടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ഉത്തർപ്രദേശിലെ സഹറാൻപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Signature-ad

“എന്ത് കണക്കുക്കൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി 400 സീറ്റുകള്‍ നേടുമെന്ന് പറയുന്നത്. അവരെന്താ ജ്യോതിഷികളാണോ? എന്തോ കൃത്രിമം ചെയ്തുവച്ചിരിക്കുന്നത് കൊണ്ടാണ് 400 സീറ്റുകള്‍ നേടുമെന്ന് അവർ ഉറപ്പിച്ചുപറയുന്നത്. ഇന്ന് നമ്മുടെ രാജ്യത്ത് യാതൊരു കൃത്രിമത്വവും കാണിക്കാതെ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് 180ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച്‌ പറയാൻ സാധിക്കും”- പ്രിയങ്ക പറഞ്ഞു.

അതേസമയം ബിജെപി 150ല്‍ താഴെ സീറ്റുകള്‍ നേടുമെന്നാണ് രാഹുലിന്റെ പ്രവചനം. “ഇരുപത് ദിവസം മുൻപ് വരെ 180 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കണക്കുക്കൂട്ടലുകള്‍ വച്ച്‌ അത് 150 കടക്കാൻ സാധ്യതയില്ല.” യുപിയിലുള്‍പ്പടെ ഇൻഡി മുന്നണിയുടെ സഖ്യം ശക്തമാണെന്നും കോണ്‍ഗ്രസ് മികച്ച പ്രകടനം തെരഞ്ഞെടുപ്പില്‍ കാഴ്ചവയ്‌ക്കുമെന്നും രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Back to top button
error: