തിരുവനന്തപുരം: ബി.ജെ.പി നേതൃത്വം കേന്ദ്ര ഏജൻസികളെ മുൻ നിർത്തി ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് സി.പി.ഐ നേതാവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുണ്‍.
ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാന സർക്കാറിനുള്ള അധികാരം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
മുൻപ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്ത കാര്യവും എ.ഐ.വൈ.എഫ് നേതാവ് ചൂണ്ടിക്കാട്ടുകയുണ്ടായി.
മോദി ഗവണ്മെന്റിന്റെ പതനമായിരിക്കും 2024ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത്. മോദിയുടെ ഭരണം തുടര്‍ന്ന് ഈ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നില്ല എന്നുള്ളത് ബിജെപിക്കാര്‍ക്ക് തന്നെ നല്ല ബോധ്യമുണ്ട്. പൗരത്വ ഭേദഗതി നിയമവും കെജ്രവാളിന്റെ അറസ്റ്റുമെല്ലാം പരാജയഭീതിയെ തുടര്‍ന്ന് വിരളിപൂണ്ടുകൊണ്ട് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നതാണ്. ഈ തിരഞ്ഞെടുപ്പ് റിസള്‍ട്ട് പരിശോധിക്കുമ്ബോള്‍ ബിജെപിക്കും സഖ്യകക്ഷിക്കും 200 – 220 ന് അപ്പുറത്തേക്ക് പോകാനുള്ള ഒരു സാഹചര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.