കൊൽക്കത്ത: ഇത്തവണത്തെ ഐഎസ്എൽ ലീഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുംബൈ സിറ്റിയെ 2-1 തോൽപ്പിച്ച് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹൻ ബഗാൻ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടി.
ഇതോടെ 22 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി അവർ സെമിഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.അതിനാൽ തന്നെ മുംബൈയേക്കാളും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗോവയ്ക്കാണ് ഇന്നത്തെ മോഹൻ ബഗാന്റെ വിജയം തിരിച്ചടിയായത്.
ലീഗ് റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനക്കാർക്കാണ് നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് ലഭിക്കുന്നത്.ഇതോടെ 48 പോയിന്റുള്ള മോഹൻ ബഗാനും 47 പോയിന്റുള്ള മുംബൈയും സെമിഫൈനലിലേക്ക് കടന്നു.
എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിന് എഫ്സി ടീമുകളാണ് നോക്കൗട്ട് സാധ്യതയിലുള്ള മറ്റ് നാല് ടീമുകള്‍.
ഇതുപ്രകാരം ഏപ്രില്‍ 19 ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയുമായി ഏറ്റുമുട്ടും.ഭുവനേശ്വറില്‍ വച്ചാണ് മത്സരം.ഏപ്രില്‍ 20 ന് എഫ്സി ഗോവയും ചെന്നൈയിൻ എഫിസും തമ്മില്‍ മാറ്റുരയ്ക്കും.ഗോവയില്‍ വച്ചാണ് ഈ മത്സരം.
23, 24 തീയതികളിലായി സെമി ഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ അരങ്ങേറും. രണ്ടാം പാദ മത്സരങ്ങള്‍ 28, 29 തീയതികളിലായും നടക്കും. ഈ സീസണിലെ ഫൈനല്‍ പോരാട്ടം മെയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. ഫൈനല്‍ വേദി പിന്നീടാകും പ്രഖ്യാപിക്കുക.