KeralaNEWS

വീട് കൂളാക്കാൻ വെറും 260 രൂപ മതി

ഹൊ എന്തൊരു ചൂട് ! വീടിനകത്തുപോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥ. എന്നാല്‍ വീടൊന്ന് കൂളാക്കിയാലോ? വെറും 260 രൂപ മതി ഇതിന്.
അതെ,260 രൂപയുണ്ടെങ്കില്‍ 40 ഡിഗ്രി ചൂട് ഒന്നും ഇനി പ്രശ്‌നമാകില്ല. തൃശൂര്‍ കുരിയച്ചിറ നെഹ്‌റു നഗര്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ സി.ഡി.സ്‌കറിയ തന്റെ വീട്ടില്‍ പരീക്ഷിച്ച്‌ വിജയം കണ്ടൊരു മാര്‍ഗ്ഗമുണ്ട്. പുറത്ത് 40 ഡിഗ്രി ചൂട് വന്നാലും വീട്ടിനകം 30 ഡിഗ്രി താഴെയാക്കാനാവും.

ടെറസിലേക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കുന്നത് ഒഴിവാക്കുകയാണ് ഇതിനുള്ള മാർഗമെന്നാണ് സ്കറിയ പറയുന്നത്. അതിനായി അദ്ദേഹം ചകിരിച്ചോറ് ഉപയോഗിച്ചു നിര്‍മിക്കുന്ന ബ്രിസ്‌ക്കറ്റുകള്‍ (ചകിരിച്ചോറിന്റെ കട്ട) ആണ് ടെറസില്‍ വിരിച്ചിരിക്കുന്നത്.ആഴ്ചയിൽ ഒന്നുവീതം ഇത് നനച്ചുകൊടുക്കണം എന്നു മാത്രം.

വൈദ്യുതിയുടെ ആവശ്യമില്ല, പ്രകൃതിക്കാണെങ്കില്‍ ദോഷവുമില്ല ചിലവും കുറവ്.സ്കറിയ ആദ്യം ടെറസ്സിൽ വൈക്കോല്‍ നനച്ചിട്ട് നോക്കിയെങ്കിലും പഴുപ്പും അട്ടയും നിറഞ്ഞതോടെ ആ പണി ഉപേക്ഷിച്ചു. പിന്നീട് സുഹൃത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ചകിരിച്ചോറ് എത്തിച്ചത്.

Signature-ad

ടെറസില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ശേഷം അതില്‍ ചകിരിച്ചോര്‍ വിതറി, നനച്ചു അതോടെ വീടിനുള്ളിലെ ചൂട് നന്നായി കുറഞ്ഞു.  ചകിരിച്ചോറിനുള്ളിലെ കറ ഭിത്തിയിലൂടെ  പടരാതിരിക്കാനാണ് പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നത്.

5 കിലോയുടെ ഒരു ബ്രിസ്‌ക്കറ്റിനു 130 രൂപ വില വരുന്നുണ്ട്. ഇത്തരത്തിലുള്ള രണ്ടെണ്ണമാണ് തന്റെ ടെറസില്‍ വിരിച്ചിരിക്കുന്നത് അദ്ദേഹം പറയുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നനച്ചു കൊടുക്കും. വൈക്കോലിനെക്കാള്‍ 10 ഇരട്ടി വെള്ളം സംഭരിച്ചു നിര്‍ത്താന്‍ ചകിരിച്ചോറിന് കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: