പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജമ്മു കശ്മീർ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വികാർ റസൂല്‍ വാനി എ.ഐ.കെ.എച്ച്.എഫ് ചെയർമാൻ രത്തൻ ലാല്‍ ഭാനിനെയും മറ്റു ഭാരവാഹികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയില്‍ ചേരുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് വികാർ റസൂല്‍ വാനി പറഞ്ഞു. എല്ലാ കശ്മീരി പണ്ഡിറ്റ് സംഘടനകളോടും അദ്ദേഹം പാർട്ടിയില്‍ ചേരാൻ ആഹ്വാനം ചെയ്തു. കഴിഞ്ഞ 10 വർഷമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പണ്ഡിറ്റ് സമുദായത്തെ വിഡ്ഢികളാക്കുയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 10 വർഷമായി ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും 10 പൈസയുടെ കാര്യം പോലും അവർക്കായി ചെയ്തിട്ടില്ലെന്നും വാനി പറഞ്ഞു.അതേസമയം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരി പണ്ഡിറ്റുകള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തതിനാലാണ് തന്റെറെ സംഘടന കോണ്‍ഗ്രസില്‍ ലയിക്കാൻ തീരുമാനിച്ചതെന്ന് രത്തൻ ലാല്‍ ഭാൻ പറഞ്ഞു. ബി.ജെ.പി പണ്ഡിറ്റുകളെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തത്. തങ്ങള്‍ക്കായി അവർ ഒന്നും ചെയ്തില്ലെന്നും ഭാൻ കൂട്ടിച്ചേർത്തു.