KeralaNEWS

”തുടര്‍ഭരണം സിപിഎമ്മിനെയും തകര്‍ത്തു; ബിജെപി വീണ്ടും വന്നാല്‍ ഭരണഘടന പ്രതിസന്ധിയില്‍”

കൊച്ചി: എല്‍ഡിഎഫിനു തിരിച്ചടിയും ബിജെപിക്ക് വീണ്ടും നിരാശയുമാണു കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി പ്രവചിക്കുന്നത്. ‘രണ്ടു സര്‍ക്കാരുകള്‍ക്കും അവര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ക്കും എതിരെയുള്ള ജനവിധിയാകും വരാന്‍ പോകുന്നത്. 10 വര്‍ഷത്തെ ബിജെപി ഭരണം ഇന്ത്യ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ്. ഇനി അവര്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടന തന്നെ പ്രതിസന്ധിയിലാകും.

സാമ്പത്തിക പ്രതിസന്ധിയും ഭരണരംഗത്തെ കാര്യക്ഷമതയില്ലായ്മയും സിപിഎമ്മിന്റെ ജീര്‍ണതയും ചേര്‍ന്ന് എല്‍ഡിഎഫ് ഭരണം കേരളത്തെ വല്ലാത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുന്നു. എന്നാല്‍ ധൂര്‍ത്തിനും ആഡംബരത്തിനും കുറവില്ല. പിണറായി സര്‍ക്കാരിനെതിരെ തരംഗം പ്രകടമാണ്. ന്യൂനപക്ഷങ്ങള്‍ മോദിക്കും ബിജെപിക്കും എതിരാണ്. അതു രണ്ടും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും’.

Signature-ad

”കേരളത്തില്‍ ഒരു മുന്നണിക്കും തുടര്‍ഭരണം ലഭിക്കരുതെന്ന് ജനം ചിന്തിക്കുന്നു. മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്നതാണ് ഇനി നല്ലത്. തുടര്‍ഭരണം കേരളത്തെ മാത്രമല്ല, സിപിഎമ്മിന്റെ ആന്തരികശക്തിയെയും തകര്‍ത്തു. കേന്ദ്രകേരള സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനരോഷം കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ജനവിധിക്കു കാരണമാകും” -അദ്ദേഹം പറഞ്ഞു.

 

Back to top button
error: