KeralaNEWS

ചോരത്തിളപ്പിൽ ബൈക്ക് റേസിംഗ്; ഇല്ലാതായത് പത്തുപേരുടെ ഏക ആശ്രയം

തിരുവനന്തപുരം: കുളത്തൂർ കോരളാംകുഴി നിവാസികള്‍ ഇന്നലെ ഉറക്കമുണർന്നത് ദുരന്തവാർത്ത കേട്ടാണ്.ബൈക്ക് റേസിംഗ് കവർന്നത് നിർദ്ധന കുടുംബത്തിന്റെ അത്താണിയായ യുവാവിനെയാണ്.

കിട്ടുന്ന എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത സുനീഷിന്റെ മരണം അയല്‍ക്കാരെയും കണ്ണീരിലാഴ്ത്തി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുനീഷ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരിച്ചത്.

പെയിന്റിംഗ് തൊഴിലാളിയായ സുനീഷ് ടൈലിന്റെ പണിക്കും പോയിരുന്നു.അടുത്തകാലത്തായി തമ്ബുരാൻമുക്ക് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ തട്ടുകടയില്‍ ജോലി ചെയ്യുകയായിരുന്നു.വീട്ടുകാരും നാട്ടുകാരും ഉണ്ണി എന്നാണ് വിളിക്കുന്നത്.

Signature-ad

പിതൃസഹോദരിയുടെ പേരിലുള്ള ഒന്നരസെന്റ് ഭൂമിയിലെ ഷീറ്റിട്ട ചെറുവീട്ടിലാണ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സുനീഷ് ഭാര്യയും മകളുമായി കഴിഞ്ഞിരുന്നത്. രണ്ട് കുടുംബങ്ങളില്‍ നിന്നായി പത്തംഗങ്ങളാണ് ഈ വീട്ടില്‍ കഴിയുന്നത്. പലവിധ അസുഖങ്ങള്‍ അലട്ടുന്നയാളാണ് സുനീഷിന്റെ അച്ഛൻ സുനില്‍.

ഏക ആശ്രയമായിരുന്ന മകന്റെ വേർപാട് കുടുംബത്തിന് കനത്ത പ്രഹരമായിരിക്കുകയാണ്.എല്ലാവരോടും സൗമ്യമായും സൗഹൃദത്തോടും പെരുമാറുന്ന സുനീഷ് നാട്ടുകാർക്കും ഉപകാരിയായിരുന്നു.

Back to top button
error: