തൃശൂർ: തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.
പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും.അതേസമയം മോദി തൃശൂരില്‍ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
‘കലാപം നടന്ന മണിപ്പൂരില്‍ ഇതുവരെ കാലുകുത്താത്ത മോദി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇതിനകം മൂന്നു തവണ തൃശൂരിലെത്തി.ഏപ്രില്‍ പതിനഞ്ചിന് വീണ്ടും വരുന്നുണ്ടെന്നാണ് കേട്ടത്.പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാല്‍ വോട്ടുകിട്ടുമെന്നാണ് ഇവരുടെ ധാരണ. മോദി തൃശൂരില്‍ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ല’-അദ്ദേഹം പറഞ്ഞു.