പത്തനംതിട്ട: കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനില്‍ ആൻ്റണി.
കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാർട്ടിയാണെന്നും രാഹുല്‍ ഗാന്ധി ലോകം മുഴുവൻ നടന്ന് ഇന്ത്യയെ അവഹേളിക്കുകയാണെന്നും അനില്‍ ആന്റണി ആരോപിച്ചു.
ഇന്ത്യയെ ചതിക്കാൻ ശ്രമിച്ച ആൻ്റോ ആൻ്റണിയ്ക്കാണ് പത്തനംതിട്ടയിൽ കോണ്‍ഗ്രസ് വോട്ടു തേടുന്നതെന്നും പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആൻ്റോ ആൻ്റണി ശ്രമിക്കുന്നതെന്നും അനില്‍ ആൻ്റണി കുറ്റപ്പെടുത്തി.
മുസ്ലിം ലീഗിൻ്റെ സഹായത്താല്‍ മാത്രമാണ് വയനാട്ടില്‍ രാഹുല്‍ ജയിച്ചത്. മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണ് .അവരെന്താണ് രാജ്യത്തിനായി ഇതുവരെ ചെയ്തിട്ടുള്ളത്.അനിൽ ആൻ്റണി ചോദിച്ചു.
രാജ്യം മുന്നോട്ടു പോകണമെങ്കിൽ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരണം.ബിജെപി ഇത്തവണ 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണെന്നും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസള്ട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.