ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പും ഗവര്‍ണര്‍ പദവിയും ഒഴിവാക്കുമെന്ന പ്രഖ്യാപനങ്ങളുമായി സിപിഐ പ്രകടനപത്രിക അവതരിപ്പിച്ചു.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട സാമ്പത്തിക സഹായങ്ങള്‍ക്കു സമയപരിധി നിശ്ചയിക്കും, പിന്നാക്കക്ഷേമം ഉറപ്പാക്കാന്‍ ജാതി സെന്‍സസ്, സ്വകാര്യമേഖലയില്‍ സംവരണം, 50% സംവരണ പരിധി ഒഴിവാക്കാന്‍ രാഷ്ട്രീയ നിയമ പോരാട്ടം, മണ്ഡല പുനര്‍നിര്‍ണയ, ജനസംഖ്യാ കണക്കെടുപ്പു വ്യവസ്ഥകള്‍ ഒഴിവാക്കി ഉടനടി വനിതാ സംവരണം തുടങ്ങിയ പ്രഖ്യാപനങ്ങളോടെ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് പ്രകടനപത്രിക അവതരിപ്പിച്ചത്.
പ്രധാന വാഗ്ദാനങ്ങള്‍
- പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കും.
മിനിമം തൊഴിലുറപ്പു വേതനം 700 രൂപയാക്കും; തൊഴില്‍ദിനങ്ങള്‍ 200 ദിവസമാക്കും. അഗ്നിപഥ് പദ്ധതി റദ്ദാക്കും.
ദേശീയ സെന്‍സസ് പുനരാരംഭിക്കും.
പൗരത്വ നിയമ ഭേദഗതി ഇല്ലാതാക്കും.
പുതുച്ചേരിക്കും ഡല്‍ഹിക്കും പൂര്‍ണ സംസ്ഥാന പദവി, ആന്ധ്രയ്ക്ക് പ്രത്യേക പദവി, കശ്മീരിനു വീണ്ടും പ്രത്യേകപദവി.
പക്ഷപാതിത്വം ഒഴിവാക്കാന്‍ സിബിഐയും ഇ.ഡിയെയും പാര്‍ലമെന്റിന്റെ പരിധിയില്‍ കൊണ്ടുവരും.
പ്രവേശനപരീക്ഷ അടക്കമുള്ള നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയുംവിധം സംസ്ഥാന സര്‍ക്കാരുകളെ ശാക്തീകരിക്കും. മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം റദ്ദാക്കും.
തിരഞ്ഞെടുപ്പു നടപടികളും രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ് രീതിയും പരിഷ്കരിക്കും.
കേരള മാതൃകയില്‍ പയറുവര്‍ഗങ്ങളും എണ്ണയും എല്ലായിടത്തെയും പൊതുവിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്തും.
അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരിക്കെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി ആനി രാജ മത്സരിക്കുന്നത് സംസ്ഥാനതല വിഷയമെന്ന് ഡി. രാജ. കരുവന്നൂര്‍ വിഷയം തൃശൂരില്‍ സിപിഐയെ ബാധിക്കില്ല. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ദുരൂഹമാണെന്നും പറഞ്ഞു.