തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ മരിച്ച നിലയില്‍. താല്‍ക്കാലിക ഡ്രൈവറായ സതീശനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കോര്‍പറേഷനില്‍ ആരോഗ്യവിഭാഗത്തിന്റെ ഡ്രൈവറാണ് സതീശൻ. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്റെ മുറിയില്‍ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.