സംസ്ഥാനത്ത് പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. വൈകിട്ട് മൂന്നിന് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം23,000 മുതൽ 24000 വരെ നൽകാനാണ് റിപ്പോർട്ടിൽ ശിപാർശ നൽകിയിരിക്കുന്നത്. മാത്രമല്ല ജീവനക്കാരുടെ പെൻഷൻ പ്രായം രണ്ടുവർഷം കൂട്ടണമെന്നും ശിപാർശ ചെയ്തിരിക്കുന്നു.
അതേസമയം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താങ്ങാവുന്ന വർധന ശിപാർശ ചെയ്യാവൂ എന്നാ സർക്കാർ കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.