അടുത്ത സർക്കാരില്‍ ഏറെ ജോലികള്‍ ചെയ്തു തീർക്കാനുണ്ടെന്നും ബിഹാറിലെ ജമുയിയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെയും ആർജെഡിയുടെയും ഭരണം രാജ്യത്തിനുണ്ടാക്കിയത് ദുഷ്പേരാണെന്നും,റയില്‍വേ നിയമനങ്ങള്‍ക്കായി പാവപ്പെട്ടവരുടെ ഭൂമി പിടിച്ചുവാങ്ങിയ റയില്‍വേ മന്ത്രിയെ രാജ്യം കണ്ടെന്നും ലാലു പ്രസാദ് യാദവിനെ പരോക്ഷമായി ഉന്നം വെച്ചു മോദി കുറ്റപ്പെടുത്തി.
പരസ്പരം അഴിമതിയാരോപണം നടത്തിയിരുന്ന കക്ഷികള്‍ ഇപ്പോള്‍ ബിജെപിക്കെതിരെ ഒത്തുചേർന്നെന്നും അഴിമതിക്കാർക്കെതിരെ കർശന നടപടിയെന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണു കോണ്‍ഗ്രസും ആർജെഡിയുമെന്നു നരേന്ദ്ര മോദി കുറ്റപ്പെടുത്തി. എൻഡിഎ യുടെ ലക്ഷ്യമായ 400 സീറ്റ് നേട്ടത്തിനായി ബിഹാർ ജനത 40 സീറ്റ് സംഭാവന ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞെന്നും മോദി പ്രതീക്ഷയോടെ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, എല്‍ജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ തുടങ്ങിയവർ പ്രസംഗിച്ചു.