മടിക്കേരി ക്രിസ്റ്റല്‍ കോർട്ട് ഹാളില്‍ നടന്ന ബിജെപി പാർട്ടി പരിപാടിയില്‍ പങ്കെടുത്ത മുൻ സ്പീക്കർ കെ.ജി. ബൊപ്പയ്യയുടെ പോക്കറ്റില്‍ നിന്ന് 17,000 രൂപയും കുശാല്‍നഗറിലെ പരിപാടിയില്‍ മറ്റ് നേതാക്കളുടെ ഉൾപ്പെടെ 1,96,300 രൂപ മോഷണം പോയതും വൻ വിവാദമായിരുന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ നടന്ന പോക്കറ്റടി ആസൂത്രിതമാണെന്ന് കാണിച്ച് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ മോഷണം നടത്തിയ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. മോഷണത്തിനുശേഷം ഒളിവില്‍പോയ പ്രതികളുടെ മൊബൈല്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 13 അംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.
ഷിമോഗ ഭദ്രാവതി സ്വദേശികളായ ജയണ്ണ – (ജയ – 38 ) , പുട്ടരാജു (പുട്ട- 39),നാഗരാജ (43) , വെങ്കിടേഷ് (44), രാമു (കുള്ളരാമ – 43) , ഉമേഷ് (36 ), ജയണ്ണ (ദൊഡ്ഡ ജയണ്ണ-53), ബോജപ്പ (ബോജ-50), മെഹബൂബ് സുബാൻ ( 48) , ഡി. ഗിരീശ (31), ബാലു. (35), ബംഗളൂരു സ്വദേശികളായ ഹരീഷ (35), രംഗണ്ണ (രംഗ-50) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. പ്രതികളില്‍ നിന്നും 12 മൊബൈല്‍ ഫോണുകളും രണ്ടു കാറുകളും കണ്ടെടുത്തു.