KeralaNEWS

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾക്ക് ‘വിലയിട്ട്’  കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന 149 ഇനങ്ങളുടെ ചെലവ് നിശ്ചയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ.

 തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എ സി ഉപയോഗിച്ചാല്‍ പ്രതിദിനം 2000 രൂപ ചെലവ് കണക്കാക്കും.മരക്കസേരയില്‍  ഇരുന്നാല്‍ ഒന്നിന് 40 രൂപ കണക്കാക്കും. പ്രസംഗകര്‍ വിറതാങ്ങി (പോഡിയം) ഉപയോഗിച്ചാല്‍ 300 രൂപ ചെലവ് കണക്കാക്കും. പ്രഭാത ഭക്ഷണം ഒരാള്‍ക്ക് 50 രൂപയും ഉച്ച ഭക്ഷണം ഒരാള്‍ക്ക് 60 രൂപയും കണക്കാക്കും.

സമ്മേളന നഗരി/ യോഗസ്ഥലം പ്രകാശ പൂരിതമാക്കുമ്ബോള്‍ ഒരു ട്യൂബ് ലൈറ്റിന് 50 രൂപ വീതവും അധിക ദിവസത്തിന് 10 രൂപയും കണക്കാക്കും. ബോക്സ് ടൈപ്പ് കവാടത്തിന് 4000 രൂപയും സ്റ്റേജ് സ്‌ക്വയര്‍ഫീറ്റിന് 50 രൂപയും കണക്കാക്കും. 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് അമ്ബതിനായിരം രൂപ വാടക കണക്കാക്കും. 48 സീറ്റുള്ള ബസിന് 7000 രൂപ വാടക കണക്കാക്കും.

Signature-ad

ഇതിനു പുറമേ പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മീഡിയ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളും ചെലവുകളും സ്ഥാനാര്‍ത്ഥികളുടെ മൊത്തം ചെലവില്‍ ഉള്‍പ്പെടുത്തും. പ്രകടനങ്ങളുടെ ഭാഗമായോ പൊതുയോഗങ്ങളോടനുബന്ധിച്ചോ ചെണ്ടമേളം ഉള്‍പ്പെടുത്തിയാല്‍ പത്ത് അംഗ ടീമിന് 7000 രൂപ ചെലവ് കണക്കാക്കും.

ഗാനമേളയും നാടന്‍പാട്ടുമായി ഹരം കൊള്ളിച്ചാല്‍ ഒരു പാട്ടുകാരന് 500 രൂപ വെച്ച്‌ ചെലവ് കണക്കാക്കും. ഹൈഡ്രജന്‍ ബലൂണിന് 40 രൂപയും നാദസ്വരത്തോടുകൂടിയ കാവടിയാട്ടം എട്ടംഗ ടീമിന് പ്രതിദിനം പതിനായിരം രൂപയും ചെലവ് കണക്കാക്കും. പാട്ടും പാരഡിയുമായുള്ള പ്രചാരണത്തിന് ഒരു സിഡിക്ക് 16000 രൂപ ചെലവ് കണക്കാക്കും. പാട്ട് റെക്കോര്‍ഡിങ്ങിന് 7000 രൂപയും ബാന്‍ഡ് സെറ്റ് ഒന്നിന് 4000 രൂപയും കണക്കാക്കും.

പഞ്ചവാദ്യം ദിവസത്തിന് 5000 രൂപ കണക്കാക്കും. തെരുവ് നാടകം അഞ്ചംഗ സംഘത്തിന് 2500 രൂപ ചെലവ് കണക്കാക്കും.ഇത്തരത്തിൽ 149 ഇനങ്ങളുടെ ചെലവാണ് തെരഞ്ഞെടുപ്പ് വിഭാഗം നിശ്ചയിച്ചിരിക്കുന്നത്.

Back to top button
error: