കോഴിക്കോട് ബാലവിവാഹം നടന്നതായി പൊലീസ് കണ്ടെത്തല്‍.കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന . ഇരുപത്തിയെട്ടുകാരനായ യുവാവും പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുമാണ് വിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയത്.
ബാലവിവാഹം നടന്നതായി ചൊവ്വാഴ്ച എലത്തൂര്‍ പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ് 15 വയസുള്ള തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.