KeralaNEWS

നിത്യഹരിത ഗാനങ്ങളുടെ ‘മന്മഥ മാനസ പുഷ്പങ്ങൾ’

പാട്ടോർമ്മ

സുനിൽ കെ. ചെറിയാൻ

Signature-ad

 

1. 2013 ഏപ്രിൽ 5 നെത്തിയ ‘സൗണ്ട് തോമ’യിലെ ‘ഒരു കാര്യം പറയാമോ.’ ഉദിത് നാരായൺ, ശ്രേയ ഘോഷാൽ പാടി. മുരുകൻ കാട്ടാക്കട- ഗോപിസുന്ദർ ടീം. പാട്ടിലെ ‘വരുമോ മലരേ’ ഹൈ പിച്ച് കേട്ട് ആസ്വാദകർ അദ്‌ഭുതപ്പെട്ടിട്ടുണ്ട്. റിമി ടോമി- ശങ്കർ മഹാദേവൻ പാടിയ ‘കന്നിപ്പെണ്ണേ,’ ദിലീപ് പാടിയ ‘കൊണ്ടാൽ ഞാനൊരു സുന്ദരനാ” എന്നീ പാട്ടുകളും ചിത്രത്തിലുണ്ടായിരുന്നു.

2. ‘കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം’ വയലാർ ശരത്ചന്ദ്രവർമ – ഇളയരാജ- മഞ്ജരി. ചിത്രം വിനോദയാത്ര (2007 ഏപ്രിൽ 5). ഇതേ ഗാനം യേശുദാസും പാടി. മന്ദാരപ്പൂ മൂളി (മധു ബാലകൃഷ്ണൻ-ശ്വേത) മറ്റൊരു ഹിറ്റ്.

3. ‘സ്വീറ്റ് ഡ്രീംസ് ‘ എന്ന കൊറസോടെ ഉള്ള ‘മന്മഥ മാനസ പുഷ്പങ്ങളേ’. 1974 ഏപ്രിൽ ചിത്രമായ ദുർഗ്ഗയിലെ വയലാർ- ദേവരാജൻ- യേശുദാസ് പാട്ട്.

4. 1969 ഏപ്രിൽ 5 ന് റിലീസ് ചെയ്‌ത രണ്ട് ചിത്രങ്ങൾ മലയാളത്തിന് എവർ ഗ്രീൻ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. വയലാർ- ദേവരാജൻ ഇന്ദ്രജാലം! യേശുദാസിന്റെ ‘നിത്യകാമുകി ഞാൻ നിൻ മടിയിലെ ചിത്രവിപഞ്ചികയാകാൻ കൊതിച്ചു’ (സൂസി); ജയചന്ദ്രന്റെ ‘ഇന്ദുമുഖീ, എന്തിനിന്നു നീ സുന്ദരിയായി’ (അടിമകൾ).

Back to top button
error: