Lead NewsNEWS

ശശിതരൂരിനെതിരെ രാജ്യദ്രോഹക്കുറ്റം

കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂരിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഉത്തർപ്രദേശ് പോലീസാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ശശി തരൂർ അടക്കം എട്ടു പേർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി, വിനോദ് കെ ജോസ്, മൃണാൾ പാണ്ഡെ തുടങ്ങിവർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

Signature-ad

റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. മധ്യ ഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ പോസ്റ്റുകൾ ഇട്ടു എന്നാണ് കേസ്.

Back to top button
error: