IndiaNEWS

ബിജെപി ഭരണത്തിൽ ഇന്ത്യയിൽ സുരക്ഷിതമായത് പശു മാത്രമാണ്

ഴിഞ്ഞ പത്തുവർഷമായി ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായി ജീവിക്കുന്നത് ആരാകും ? യാതൊരു സംശയവുമില്ല, അത് പശുവാണ്.
പ്രധാനമന്ത്രിക്കുപോലും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങള്‍ പശുവിന് ചെയ്യാൻ കഴിയും. റോഡുകളില്‍ വാഹനങ്ങള്‍ വന്ന് നിറയുന്ന ഓഫീസ് സമയത്ത്, നടുറോഡില്‍ ചെന്നുനിന്ന് ചെവിയാട്ടാൻ പശുവിന് കഴിയും. പ്രധാനമന്ത്രിക്ക് കഴിയില്ല. ആരും പശുവിനെ തൊടാൻ ധൈര്യപ്പെടില്ല. പശു റോഡില്‍നിന്ന് സ്വമേധാ നടന്നുപോകുന്നതുവരെ എല്ലാ വാഹനങ്ങളും കാത്തിരിക്കണം.
മനുഷ്യനെ കൊല്ലാം. പക്ഷേ, പശുവിനെ തൊടാൻപോലും പാടില്ല. തൊട്ടാല്‍ കലാപമുണ്ടാകും. മനുഷ്യക്കുഞ്ഞുങ്ങള്‍ വിശന്ന് ഒരു തുണ്ടു ചപ്പാത്തിക്കായി ഇരന്ന് നടക്കുമ്ബോള്‍ പശുക്കള്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. പശുവിന് ആഹാരം നല്‍കിയാല്‍, സംരക്ഷിച്ചാല്‍, പൂജിച്ചാല്‍ രാജ്യത്തെ മുഴുവൻ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

അതുപോലുള്ള ഒരു ഭ്രമകല്പനയിതാ ഗുജറാത്തിലെ ഒരു ന്യായാധിപൻ വിശ്വസിക്കുന്നു, ഗോവധം അവസാനിച്ചാല്‍ ലോകത്തെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന്. പശുക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അമീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ടാണ് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസിന്റെ ഈ പരാമാർശം. ലോകത്തിലെ പ്രശ്നങ്ങളുടെ മുഴുവൻ കാരണവും ഗോവധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ”പശുവിന്റെ ഒരു തുള്ളി രക്തം വീഴാത്ത ദിവസം ഭൂമിയിലെ പ്രശ്നങ്ങള്‍ മുഴുവൻ അവസാനിക്കും. മനുഷ്യരില്‍ കോപം വർധിക്കുന്നത് പശുക്കളെ കൊല്ലുന്നതിനാലാണ്. പശുക്കളുടെ സന്തോഷം നഷ്ടമാകുമ്ബോള്‍ സമ്ബത്തും സ്വത്തും നഷ്ടമാകും.” -ന്യായാധിപൻ പറയുന്നു.

 

Signature-ad

”എന്തുകൊണ്ടാണ് ആയിരം കോടി ചെലവഴിച്ച്‌ ഒരു പശുവിന്റെ പ്രതിമ ഗുജറാത്തില്‍ നിർമിക്കാത്തത്?”
-എന്ന  ചോദ്യം. അപ്പോഴും ബാക്കിയാകുന്നു.പശുവിന് വോട്ടില്ല എന്നതുതന്നെയാണ് അതിന്റെ ഉത്തരം !

 

(കടപ്പാട്: സോഷ്യൽ മീഡിയ)

Back to top button
error: