KeralaNEWS

ആറ്റിങ്ങലിൽ വി മുരളീധരൻ മൂന്നാം സ്ഥാനത്തേക്കെന്ന് ബിജെപിയുടെ തന്നെ കണക്കുകൾ

തിരുവനന്തപുരം: ആറ്റിങ്ങലിൽ വി മുരളീധരൻ മൂന്നാം സ്ഥാനത്തേക്കെന്ന് ബിജെപിയുടെ തന്നെ കണക്കുകൾ പുറത്ത്.ശോഭ സുരേന്ദ്രന്റെ അനുയായികളാണ് ഇത് പുറത്തു വിട്ടിരിക്കുന്നത്.
തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തോളം വോട്ട് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലത്തില്‍ അന്ന് സ്ഥാനാര്‍ത്ഥിയായത് ശോഭ സുരേന്ദ്രന്‍ ആയിരുന്നു. ഈഴവ വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശോഭയെ മാറ്റി വി മുരളീധരന്‍ മത്സരിക്കാനെത്തിയതാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.
നേരത്തെ മധ്യപ്രദേശിൽ നിന്നും രാജ്യസഭാംഗമായ മുരളീധരനോട് ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് വിജയിക്കാനായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്.ഇതോടെ ശോഭാ സുരേന്ദ്രന്റെ പ്രതിഷേധത്തെ മറികടന്ന് മുരളീധരൻ ആറ്റിങ്ങലിൽ നിലയുറപ്പിക്കുകയായിരുന്നു.ശോഭ സുരേന്ദ്രന് സീറ്റ് നൽകിയതാകട്ടെ താരതമ്യേന വിജയസാധ്യത കുറവുള്ള ആലപ്പുഴയിലും.
രാജീവ് ചന്ദ്രശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കിയതിനെതിരെയും ബിജെപി പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്.പ്രതിഷേധിച്ച നേതാക്കളെ പാർട്ടി പുറത്താക്കുകയും ചെയ്തു.പൗഡിക്കോണത്ത് ബിജെപി നേതാവ്‌ സായിപ്രസാദിന്റെ കാലും  അടിച്ചൊടിച്ചു.ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു മർദ്ദനം. സായ് പ്രശാന്ത് ബിജെപി സജീവ പ്രവർത്തകനാണ്. കർഷകമോർച്ചയുടെ മുൻ മണ്ഡലം അധ്യക്ഷനുമാണ്.സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും കമന്റുമാണ്  നേതാക്കളെ പ്രകോപിച്ചത്
പത്തനംതിട്ടയിലെ സ്ഥിതിയും മറിച്ചല്ല.ലോക്സഭാ തെരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിൽ  നേതൃത്വത്തെ വിമർശിച്ച്   ഫേസ്ബുക്കിൽ പോസ്റ്റിട്ട ജില്ലാ നേതാവിനെയും പാർട്ടിയിൽ നിന്നും പുറത്താക്കി. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചെങ്കിലും ശ്യാമിനെ പാർട്ടിയിൽനിന്നും പുറത്താക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ തൃശൂർ മണ്ഡലത്തിലെ കാര്യവും വ്യത്യസ്തമല്ല.ഇവിടെ സുരേഷ്‌ ഗോപിക്ക് മൂന്നാം സ്ഥാനമാണ് സർവേകൾ പ്രവചിക്കുന്നത്.ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വയനാട്ടിൽ എട്ട് നിലയിൽ പൊട്ടുമെന്നും സർവേകൾ സൂചിപ്പിക്കുന്നു.
കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ തന്നെ ബിജെപിയുടെ നില ഇത്തവണ പരുങ്ങലിലാണെന്നാണ് സർവേഫലങ്ങൾ നൽകുന്ന സൂചന.ബിജെപിയുടെ നേത്വത്തിലുള്ള എൻഡിഎ ഇത്തവണ കഷ്ടിച്ച് അധികാരത്തിൽ വരുമെന്നും സർവേകൾ സൂചിപ്പിക്കുന്നു.

Back to top button
error: