IndiaNEWS

വനിതാ ഫുട്ബോള്‍ താരങ്ങളെ മര്‍ദിച്ചു; ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭരണസമിതി അംഗം അറസ്റ്റിൽ 

മഡ്ഗാവ്: ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ കഷ്ടകാലം തീരുന്നില്ല. പുരുഷ ടീമിന്‍റെ മോശം ഫോമും ഭരണകര്‍ത്താക്കളുടെ പിടിപ്പില്ലായ്മയും ഒരറ്റത്ത് ഇന്ത്യന്‍ ഫുട്‌ബോളിനെ നശിപ്പിക്കുമ്ബോള്‍ വനിതാ ഫുട്ബോള്‍ താരങ്ങളെ മര്‍ദിച്ചുകൊണ്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭരണസമിതി അംഗം തന്നെ അറസ്റ്റിലായിരിക്കുന്നു.

ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച്‌ കയറി വനിതാ താരങ്ങളെ മര്‍ദിച്ച സംഭവത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ദീപക് ശര്‍മയെയാണ് ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വനിതാ ലീഗിനിടെ മദ്യപിച്ചെത്തിയ ദീപക് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച്‌ കയറി മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന രണ്ട് വനിതാ ഫുട്ബോള്‍ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ്. മാര്‍ച്ച്‌ 28-നായിരുന്നു സംഭവം.

Signature-ad

നിര്‍ദേശം നല്‍കിയിരുന്നു. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള ഖാദ് എഫ്.സിയിലെ രണ്ട് വനിതാ താരങ്ങളാണ് എഐഎഫ്‌എഫിനും ഗോവ ഫുട്ബോള്‍ അസോസിയേഷനും പരാതി നല്‍കിയത്. ഹിമാചല്‍പ്രദേശ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറികൂടിയാണ് ഇയാള്‍. ഔദ്യോഗികമായി ലഭിച്ച പരാതിയെ തുടര്‍ന്ന് ദീപക്കിനെ ശനിയാഴ്ച ചോദ്യം ചെയ്യലിനായി ഗോവന്‍ പോലീസ്, പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

മുറിവേല്‍പ്പിക്കല്‍, സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തല്‍, മറ്റ് കുറ്റങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: