പൊൻകുന്നം : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന മാതാവ് 18 വർഷങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി.
ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്ബില്‍ വീട്ടില്‍ കുഞ്ഞുമോള്‍ എന്ന് വിളിക്കുന്ന ഓമന (57) ആണ് പൊൻകുന്നം പോലീസിന്റെ പിടിയിലായത്.
ഇവർ 2004 ല്‍ തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ഇവർ ഒളിവില്‍ പോവുകയായിരുന്നു.
വിവിധ കേസുകളില്‍ കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിർദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്.