വ്യാഴാഴ്ച ബംഗളുരുവിലെ റെയില്‍വേ ലേ ഔട്ടില്‍ നടത്തിയ പരിപാടിയുടെ പോസ്റ്ററില്‍ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്. ഇത് സേവാദള്‍ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്. അതേസമയം, കേരളത്തിലെ ജെഡിഎസ് നേതൃത്വവും ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല.
ബംഗളുരു റൂറലില്‍ ബിജെപി സ്ഥാനാർഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നല്‍കുന്നുവെന്ന പോസ്റ്ററിലാണ് ഇടതു മുന്നണി നേതാക്കളുടെ ചിത്രങ്ങളുളളത്. ജെഡിഎസ്സിന്റെ സേവാദള്‍ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തില്‍ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണെന്നാണ് അവകാശവാദം. എന്നാല്‍ ഇതുവരെ ദേശീയ നേതൃത്വം ഇത് അംഗീകരിച്ചിട്ടില്ല. എംഎല്‍എ സ്ഥാനം കൂറുമാറ്റ നിയമപ്രകാരം നഷ്ടപ്പെടുമെന്നതിനാല്‍ കേരളത്തിലെ നേതാക്കളും ഔദ്യോഗികമായി ദേശീയ നേതൃത്വത്തെ തള്ളി പറഞ്ഞിട്ടില്ല.