KeralaNEWS

കോഴിക്കോട്ടുനിന്ന് മലേഷ്യയ്ക്കു പറക്കാം, 6000 രൂപയ്ക്ക്; എയര്‍ ഏഷ്യ സര്‍വീസ് മേയ് മുതല്‍

കോഴിക്കോട് :കരിപ്പൂരില്‍നിന്ന് വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്കു പറന്നാലോ? മേയ് മാസം മുതല്‍ കുറഞ്ഞ ചെലവില്‍ മലേഷ്യക്കു പറക്കാന്‍ അവസരമൊരുങ്ങും. മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യയാണ് ആഴ്ചയില്‍ മൂന്നുവീതം സര്‍വീസ് നടത്തുക. ഏപ്രില്‍ പാതിയോടെ ബുക്കിങ് തുടങ്ങും.

സര്‍വീസിനാവശ്യമായ ടൈം സ്ലോട്ടുകള്‍ കഴിഞ്ഞദിവസം കമ്പനിക്കു കിട്ടി. 6000 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ പറഞ്ഞു. കോഴിക്കോട് -ക്വലാലംപുര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എ320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പോകാന്‍ വിസ ആവശ്യമില്ലാത്തതിനാല്‍, വളരെ കുറഞ്ഞചെലവില്‍ കോഴിക്കോട്ടുനിന്ന് യാത്ര സാധ്യമാവും. കോഴിക്കോട് -തായ്ലന്‍ഡ് സര്‍വീസും എയര്‍ ഏഷ്യയുടെ പരിഗണനയിലുണ്ട്.

Signature-ad

സര്‍വീസ് ആരംഭിക്കുന്നതോടെ മലബാര്‍ മേഖലയിലുള്ളവര്‍ക്കും കോയമ്പത്തൂര്‍, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും എളുപ്പത്തില്‍ മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, ചൈന, ജപ്പാന്‍, ബാലി, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനാകും. ബിസിനസ്, ടൂറിസം, പഠനം തുടങ്ങിയ ആവശ്യങ്ങളുമായി ഒട്ടേറേപ്പേര്‍ മലബാര്‍ മേഖലയില്‍നിന്ന് ഈ രാജ്യങ്ങളിലേക്ക് പറക്കുന്നുണ്ട്.

നിലവില്‍ കൊച്ചി, ചെന്നൈ, തിരുവനന്തപുരം, ബെംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.

 

Back to top button
error: