തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യന്‍ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാന്‍ സ്ലാബിന്റെ പുറത്തു കയറിയപ്പോള്‍ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു. കുഴിക്കുള്ളില്‍ വീണ സെബാസ്റ്റ്യന്റെ നെഞ്ചില്‍ പൊട്ടിയ സ്ലാബ് പതിക്കുകയായിരുന്നു.
ഓട്ടോ തൊഴിലാളിയായിരുന്നു മരിച്ച സെബാസ്റ്റ്യന്‍. നെയ്യാറ്റിന്‍കരയില്‍ നിന്ന് അഗ്‌നിശമനസേനയെത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.