KeralaNEWS

പോലീസിന്റെ മോക്ഡ്രിൽ; കാഞ്ഞിരപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വ്യാപക പ്രചാരണം

കാഞ്ഞിരപ്പള്ളി: ആറുവയസ്സുകാരനെ കാണാതായെന്ന സന്ദേശം വന്നതോടെ  ആശങ്കയുടെ മുള്‍മുനയില്‍ നാട്ടുകാർ.

വഴിനീളെ പരിശോധന. ഒടുവില്‍ ഇതെല്ലാം പോലീസിന്റെ മോക്ഡ്രില്‍ ആയിരുന്നെന്ന വാർത്ത വന്നതോടെ ആശ്വാസം.

ബുധനാഴ്ച രാവിലെ പത്തിനാണ് കണ്‍ട്രോള്‍റൂമില്‍നിന്ന് പോലീസിന് വയർലസിലൂടെ, കോട്ടയം രജിസ്‌ട്രേഷനിലുള്ള വെള്ളക്കാറില്‍ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിന് പരിസരത്തുനിന്ന് ആറ് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സന്ദേശമെത്തിയത്. കോട്ടയം എസ്.പി. ഓഫീസിലെ ക്രൈം സ്റ്റോപ്പറിലേക്ക് ദൃക്‌സാക്ഷി വിളിച്ചറിയിച്ചെന്നായിരുന്നു സന്ദേശം. സമൂഹ മാധ്യമങ്ങളിലൂടെയും വിവരം പ്രചരിച്ചതോടെ പ്രദേശവാസികളും ആശങ്കയിലായി.

Signature-ad

പോലീസ് പരിശോധനയും ശക്തമാക്കിയിരുന്നു. പൊൻകുന്നം, എ.കെ.ജെ.എം.സ്‌കൂള്‍പടി, പേട്ടക്കവല, 26-ാംമൈല്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ചു. തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന സ്‌കൂളിന് സമീപമുള്ള കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന കുട്ടിയുടേത് എന്ന രീതിയില്‍ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

എ.കെ.ജെ.എം.സ്‌കൂളിന് സമീപത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പരന്നതോടെ സ്‌കൂള്‍ അധികൃതരും വെട്ടിലായി. സ്‌കൂളിലേക്ക് നിരവധി ഫോണ്‍വിളികളെത്തി. ഇതോടൊപ്പം എല്‍.കെ.ജി.മുതലുള്ള എല്‍.പി.സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഫോണില്‍ വിളിച്ച്‌ മാതാപിതാക്കള്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കേണ്ട സ്ഥിതിയുംവന്നു.

ഇതിനിടെ തൊടുപുഴയില്‍നിന്ന് കുട്ടിയെ കിട്ടിയെന്ന സന്ദേശം വരെ ഓണ്‍ലൈൻ മാധ്യമങ്ങള്‍ നല്‍കി. മൂന്നുമണിവരെ പോലീസ് നടപടി തുടർന്നു.

Back to top button
error: