IndiaNEWS

ആധാര്‍ സൗജന്യ അ‌പ്ഡേഷൻ: വീണ്ടും സമയം നീട്ടി; എങ്ങനെ അപ്ഡേറ്റ് ചെയ്യാം ?

ന്ത്യൻ പൗരന്മാരുടെ പ്രധാന ആധികാരിക തിരിച്ചറിയല്‍ രേഖയായ ആധാർ കാർഡിലെ തെറ്റുകള്‍ തിരുത്താനുള്ള സമയം വീണ്ടും നീട്ടിനല്‍കി സർക്കാർ.

പൗരന്മാർക്ക് തങ്ങളുടെ ആധാറിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ 2024 ജൂണ്‍ 14 വരെയാണ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സമയം നീട്ടി നല്‍കിയിരിക്കുന്നത്.

മുൻപ് ആധാറിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താൻ മാർച്ച്‌ 14 വരെയാണ് സമയം അ‌നുവദിച്ചിരുന്നത്. ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം വിവിധ സർക്കാർ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാലും സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നതിനായാലും ആധാർ വളരെ സുപ്രധാന രേഖയാണ്. 12 അക്ക യുണീക്ക് ഐഡൻ്റിറ്റി നമ്ബർ അ‌ടങ്ങുന്നതാണ് ആധാർ കാർഡ്.

Signature-ad

 

കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടത്തുന്ന 1200-ലേറെ സർക്കാർ പദ്ധതികളുടെയും മറ്റും ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് ആധാർ അടിസ്ഥാനമാക്കുന്നുണ്ടെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നുണ്ട്.

 

തട്ടിപ്പുകള്‍ തടയാനും ആധികാരികത ഉറപ്പാക്കാനും ആധാർ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. അ‌ങ്ങനെയുള്ള ആധാർ കാർഡില്‍ തെറ്റുകള്‍ കടന്നുകൂടുന്നത് പല പ്രശ്നങ്ങളും ഭാവിയില്‍ വന്നുചേരുന്നതിന് ഇടയാക്കും. ഇത് ഒഴിവാക്കാനും ആധാർ കാർഡുകളുടെ വിശ്വാസ്യത ഉറപ്പിക്കാനുമായാണ് സർക്കാർ ഓണ്‍ലൈനിലൂടെ ആധാർ വിവരങ്ങള്‍ സൗജന്യമായി അ‌പ്ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടിനല്‍കിയിരിക്കുന്നത്.

 

10 വർഷത്തിന് മുമ്ബ് ആധാർ കാർഡ് ലഭിച്ച വ്യക്തികള്‍ക്ക് നിർബന്ധമായും ഐഡൻ്റിറ്റി പ്രൂഫ് (POI), വിലാസം (POA) എന്നിവ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ഉപദേശിക്കുന്നു.

 

ആധാർ വിശദാംശങ്ങള്‍ ഓണ്‍ലൈനായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം: uidai.gov.in/en/ എന്ന myAadhaar പോർട്ടല്‍ സന്ദർശിക്കുക. ആധാർ നമ്ബറും രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭിച്ച ഒടിപിയും ഉപയോഗിച്ച്‌ ലോഗിൻ ചെയ്ത് അപ്ഡേറ്റ് നടത്താം.

 

സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്ന വിശദാംശങ്ങള്‍: പേര്, വിലാസം, ജനനത്തീയതി/പ്രായം, ലിംഗം, മൊബൈല്‍ നമ്ബർ, ഇമെയില്‍ വിലാസം, റിലേഷൻ ഷിപ്പ് സ്റ്റാറ്റസ്, ഇൻഫർമേഷൻ ഷെയറിങ് കണ്‍സെന്റ്. ബയോമെട്രിക് ഫീച്ചറുകള്‍ ഒഴികെയുള്ള എല്ലാ ഡീറ്റെയില്‍സും ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യാൻ കഴിയും. മുഖചിത്രം, ഐറിസ് അല്ലെങ്കില്‍ വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ പോലുള്ള ഡീറ്റെയില്‍സുകള്‍ക്ക് സ്ഥിരീകരണം ആവശ്യമാണ്.

 

ഓഫ്‌ലൈനായും ആധാർ അപ്‌ഡേറ്റ് പൂർത്തിയാക്കാം. അ‌തിനായി bhuvan.nrsc.gov.in/aadhaar/ എന്ന ആധാർ ലൊക്കേറ്റർ വെബ്സൈറ്റ് സന്ദർശിക്കുക. “സമീപത്തുള്ള കേന്ദ്രങ്ങള്‍” എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. പിൻ കോഡ് നല്‍കിയും അ‌ടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്താം.ആധാർകേന്ദ്രങ്ങള്‍ വഴിയുള്ള അ‌പ്ഡേഷന് 50 രൂപ ഫീസ് നല്‍കേണ്ടിവരും.

Back to top button
error: