അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ 11 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് 23 നാണ് പെണ്‍കുട്ടിയുടെ അർദ്ധനഗ്നമായ മൃതദേഹം താമസിച്ചിരുന്ന പ്രദേശത്തിന് സമീപമുള്ള കുറ്റിച്ചെടികളില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്ബ് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു,