KeralaNEWS

എയര്‍ ഇന്ത്യ കൈവിട്ടു; വിദേശ വിമാനക്കമ്ബനികള്‍ കോഴിക്കോട്ടേക്ക് 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് എയർ ഇന്ത്യ വെട്ടിക്കുറച്ച ദമാം, റാസല്‍ഖൈമ സർവീസുകൾ ഏറ്റെടുക്കാൻ വിദേശ വിമാനക്കമ്പനികൾ.

ദമാം സർവീസ് സലാം എയറും അബുദാബി-റാസല്‍ ഖൈമ-കോഴിക്കോട് മേഖലയില്‍ എയർ അറേബ്യയുമാണ് സർവീസ് നടത്തുക.

എയർ അറേബ്യ ഈ മാസം 31 മുതല്‍ സർവീസുകള്‍ ആഴ്ചയില്‍ അഞ്ചായി ഉയർത്തി. നിലവില്‍ മൂന്നു സർവീസ് വീതം നടത്തിയിരുന്ന റാസല്‍ ഖൈമ -കോഴിക്കോട് സർവീസാണ് അഞ്ചാക്കിയത്. തിങ്കള്‍, ബുധൻ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളില്‍ സർവീസ് നടത്തും. ഈ മേഖലയില്‍ നടത്തിയിരുന്ന മൂന്നു സർവീസുകള്‍ എയർ ഇന്ത്യ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.

Signature-ad

സലാം എയർ സർവീസുകളുടെ എണ്ണവും സമയക്രമവും വരാനിരിക്കുന്നതേയുള്ളൂ. ഏപ്രില്‍ 15-ഓടെ കൂടുതല്‍ സർവീസുകള്‍ ആരംഭിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. മസ്കറ്റിലേക്ക് കോഴിക്കോടുനിന്ന് ആഴ്ചയില്‍ ആറു സർവീസുകള്‍ ഉണ്ടായിരുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സ് അഞ്ചാക്കി ചുരുക്കി. ഒരു സർവീസ് കണ്ണൂരിലേക്കു മാറ്റിയിരുന്നു. ഇതേത്തുടർന്നാണ് സലാം എയർ കോഴിക്കോട് സർവീസ് വർധിപ്പിക്കുന്നത്.

Back to top button
error: