KeralaNEWS

50 രൂപക്ക് പെട്രോള്‍ കിട്ടുമോയെന്ന ചോദ്യം; മാധ്യമ പ്രവർത്തകരോട് കയർത്ത് സുരേന്ദ്രൻ 

തിരുവനന്തപുരം: 50 രൂപക്ക് പെട്രോള്‍ കിട്ടുമോയെന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച്  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.

അങ്ങനെ  നിരവധി പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്നത്. എ.കെ.ജി സെന്ററില്‍നിന്ന് വരുന്ന ക്യാപ്‌സ്യൂളുകള്‍ മാധ്യമപ്രവർത്തകർ ഏറ്റെടുക്കരുത്- സുരേന്ദ്രൻ പറഞ്ഞു.

Signature-ad

ഇത് എ.കെ.ജി സെന്ററില്‍ നിന്നല്ല താങ്കള്‍ തന്നെ ഒരു ചാനല്‍ ചർച്ചയില്‍ പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെക്കാള്‍ ഗൗരവമുള്ള എത്ര വിഷയങ്ങളുണ്ട് എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.

 രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും തനിക്കെതിരെ കാപസ്യൂള്‍ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.ഇമ്മാതിരി ചോദ്യം എന്നോട് വേണ്ട – സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: