IndiaNEWS

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം ഡെൻമാർക്ക്; ഇന്ത്യയുടെ സ്ഥാനം 180

ലോകത്തിലെ ഏറ്റവും  വൃത്തിയേറിയ രാജ്യമായി ഡെൻമാർക്കിനെ തിരഞ്ഞെടുത്തു.ലോകത്തെ 180 രാജ്യങ്ങളിലെ കണക്കെടുത്തപ്പോൾ ഇന്ത്യയുടെ സ്ഥാനം 180 ആണ്.

വൃത്തിയുള്ള രാജ്യമായിരിക്കാനുള്ള യോഗ്യത

ശുദ്ധമായ ജലം, വായു, കൃത്യമായ മാലിന്യനിർമ്മാർജന സംവിധാനം, ശരിയായ ശുചീകരണം എന്നിവ നടക്കുന്ന രാജ്യങ്ങളാണ് ഈ വിഭാഗത്തില്‍ വരിക.പരിസ്ഥിതി പ്രകടന സൂചിക(ഇപിഐ) വഴിയാണ് രാജ്യങ്ങളെ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്.

Signature-ad

ഡെൻമാർക്ക്

ഇപിഐ സ്‌കോർ 77.9 ഉള്ള ഡെന്മാർക്ക് ആണ് വൃത്തിയേറിയതും അന്തരീക്ഷം ശുദ്ധമായതുമായ രാജ്യം. മലിനജല നിവാരണം, ജലജീവി സംരക്ഷിത പ്രദേശങ്ങള്‍, തുടങ്ങി പല മേഖലകളിലും ‌ഡെന്മാർക്ക് 100 പോയിന്റും നേടി. ഹരിതഗൃഹവാതകങ്ങള്‍ക്ക് എതിരെ പ്രവർത്തിച്ചും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെടുത്തുമാണ് ഡെൻമാർക്ക് ഈ നില നേടിയെടുത്തത്.

യുണൈറ്റഡ് കിംഗ്‌ഡം

ഇപിഐ സ്‌കോർ 77.7 ഉള്ള യു.കെയാണ് രണ്ടാം സ്ഥാനത്തുള്ളത്. 67.5 മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് ഇത് വലിയ അംഗീകാരമുള്ള സ്‌കോറാണ്. കുടിവെള്ളം, ശുചീകരണം, മലിനീകരണം എന്നിവയില്‍ മുഴുവൻ മാർക്കുകളും യു.കെ നേടി.

ഫിൻലൻഡ്

യൂറോപ്പിലെ മറ്റൊരു രാജ്യമായ ഫിൻലാൻഡിന് ഇപിഐ സ്‌കോർ 76.5 ആണ്.രാജ്യത്തെ ഊർജ ആവശ്യങ്ങള്‍ 42 ശതമാനവും പുനരുപയോഗിക്കാവുന്ന വസ്‌തുക്കളില്‍ നിന്നാണ്. കുടിവെള്ളം, വന്യജീവി സംരക്ഷണം ഇവയില്‍ രാജ്യം ഏറെ മുന്നിലാണ്.

 

ഇന്ത്യ

ഇപിഐ സ്‌കോർ കേവലം 18.9 മാത്രമുള്ള ഇന്ത്യ വൃത്തിയുള്ള രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ്. 180ാമതാണ് ഇന്ത്യയുടെ സ്ഥാനം.

Back to top button
error: