പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്.എഫ്.ഐ പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കി യാത്രയപ്പ് നല്കിയ പ്രിൻസിപ്പല്‍ ഡോ. ടി. എൻ സരസു ടീച്ചറാണ് ആലത്തൂരില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
വയനാട് പൂക്കോട് കാമ്ബസിലെ സിദ്ധാർത്ഥന്റെ മരണത്തെത്തുടർന്ന് സംസ്ഥാനത്തെ കാമ്ബസുകളില്‍ എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങള്‍ക്ക് എതിരെ വ്യാപകമായി ചർച്ച നടക്കുന്ന സമയത്താണ് അതെ സംഘടനയെ പ്രതിക്കൂട്ടില്‍ നിർത്തിയ പ്രവർത്തിക്ക് ഇരയായ അധ്യാപികയെ ബിജെപിസ്ഥാനാർത്ഥിയാക്കുന്നത്. അത് പട്ടികജാതി സംവരണ മണ്ഡലം ആണ് എന്നതും ശ്രദ്ധേയമാണ്.
സരസു ടീച്ചര്‍ വിരമിച്ച വേളയില്‍ വിദ്യാർഥികള്‍ കോളേജില്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വെച്ചത് അന്ന് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.2016 മാർച്ച് 31 നായിരുന്നു ഇത്.കാമ്ബസിലെ രാഷ്ട്രീയ പ്രവർത്തനങ്ങള്‍ സംബന്ധിച്ച് നിലനിന്ന നിരന്തര തർക്കമാണ് ഇതിലേക്ക് നയിച്ചത്..