ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ കത്തിച്ച യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ കോടതിയാണ് നാല്പതുകാരിയായ ആസിയ ബീവിയെ ശിക്ഷിച്ചത്.
യുവതി തന്റെ വീടിന് പുറത്ത് ഖുറാൻ കത്തിച്ചതായി അയല്‍വാസികള്‍ നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്.
മതനിന്ദ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരമാണ് ആസിയയ്ക്ക് എതിരെ കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.