KeralaNEWS

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത തുറമുഖം; വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്‍റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടി.

 ജോലിസ്ഥലവും തൊഴിലാളികളുടെ  ആരോഗ്യവും സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള അംഗീകാരമായി നൽകുന്നതാണ് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്‍റെ ഈ‌ അവാർഡ്.

ഇന്റർനാഷണല്‍ സേഫ്റ്റി അവാർഡുകളില്‍ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം പോർട്ട്. 49 രാജ്യങ്ങളില്‍ നിന്നുള്ള 1124 അവാർഡ് ജേതാക്കളില്‍ 269 സ്ഥാപനങ്ങള്‍ക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്.ഇതിൽ ഒന്നാം സ്ഥാനം വിഴിഞ്ഞത്തിനായിരുന്നു.

Signature-ad

 ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മികവു തെളിയിച്ച സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്.ഇതിൽ ചുരുങ്ങിയ കാലംകൊണ്ട് ഒന്നാം സ്ഥാനത്തെത്താൻ വിഴിഞ്ഞത്തിനായി.

ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്‍റെ ലക്ഷ്യത്തിനു ഊർജം പകരുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു.

ലോകത്ത് എവിടെയും  ജോലിക്കിടെ ആർക്കും പരിക്കോ അസുഖമോ ഉണ്ടാകരുത് എന്നതാണ് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ കാഴ്ചപ്പാട്. ഇത് ഉറപ്പാക്കാൻ വിഴിഞ്ഞം പോർട്ടിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: