IndiaNEWS

ഉത്തര്‍ പ്രദേശില്‍ കാറിനെ രൂപമാറ്റം വരുത്തി ഹെലികോപ്റ്ററാക്കി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കാറിനെ രൂപമാറ്റം വരുത്തി ഹെലികോപ്റ്ററാക്കി.ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സംഭവം.

സഹോദരങ്ങൾ ചേർന്ന് മാരുതി സുസുക്കി വാഗന്‍ ആര്‍ കാറാണ് രൂപമാറ്റം വരുത്തി ഹെലികോപ്റ്റര്‍ പരുവത്തിലാക്കിയത്.ഇത് റോഡിലിറക്കിയിട്ടും പോലീസിന് മനസ്സിലായില്ല.എന്നാൽ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പലരും നിയമപരമായ വശങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ പൊലീസ് വാഹനം കയ്യോടെ പിടികൂടി.

Signature-ad

കാറിന്റെ പുറകുവശവും മുകള്‍ ഭാഗവും പൂര്‍ണമായും പൊളിച്ചു മാറ്റി ചില ഭാഗങ്ങള്‍ ചേര്‍ത്തുപിടിപ്പിച്ചാണ് ഹെലികോപ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: