കോഴിക്കോട്: മലയാള സാഹിത്യത്തില്‍ പകരംവെക്കാനില്ലാത്ത എഴുത്തുകാരനായ സക്കറിയയ്ക്ക് 2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം.
മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു അധ്യക്ഷനും സി. രാധാകൃഷ്ണൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളുമായുള്ള വിധിനിർണയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
മതേതരവും ജനാധിപത്യപരവുമായ ഒരു ലോകം പുലർന്നുകാണാൻ കടലാസിനു പുറത്തേക്കും തന്റെ വാക്കിനെ ആനയിച്ച ഈ വലിയ എഴുത്തുകാരന് ഈ വർഷത്തെ മാതൃഭൂമി പുരസ്കാരം സമർപ്പിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സമിതി നിരീക്ഷിച്ചു.
കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത് ജനിച്ച സക്കറിയ ഡല്‍ഹിയില്‍ പ്രസാധന-മാധ്യമ രംഗങ്ങളില്‍ ഇരുപത് വർഷത്തോളം പ്രവർത്തിച്ചു. വിവിധ ശാഖകളിലായി അമ്ബതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു.