LocalNEWS

വോട്ടെടുപ്പ് തീയതി വന്നതോടെ ആവേശമുയരുന്നു; ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി ചാഴികാടന്‍

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നതോടെ പ്രചാരണം ഊര്‍ജ്ജിതമാക്കി എല്‍ഡിഎഫ്. വരും ദിവസങ്ങളില്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥിയെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിക്കാനും പരമാവധി വോട്ടര്‍മാരെ കാണാനുമാണ് എല്‍ഡിഎഫ് നീക്കം.

ഇന്നലെ (ശനി) തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം പ്രവര്‍ത്തകര്‍ക്ക് ഒപ്പം അദ്ദേഹം വിലയിരുത്തി. വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചത് നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് തന്നെ എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിച്ച എംപി എന്ന നിലയില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ചിരപരിചിതനാണ് താന്‍. എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. 4100 കോടി രൂപയുടെ വികസനം അഞ്ചു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ എത്തിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

തുടര്‍ന്ന് കുമരകം പഞ്ചായത്തിലെ മൂന്ന് വാര്‍ഡ് കണ്‍വന്‍ഷനുകളിലും സ്ഥാനാര്‍ത്ഥിയെത്തി. നേരത്തെ പുതുപ്പള്ളി, പിറവം, ആരക്കുന്നം മേഖലകളില്‍ സ്ഥാനാര്‍ത്ഥി സൗഹൃദ സന്ദര്‍ശനം നടത്തി. നിരവധിപ്പേരാണ് അവിടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തിയത്. പിന്നീട് കോട്ടയത്ത് നടന്ന അഭിഭാഷക സംഗമത്തിലും സ്ഥാനാര്‍ത്ഥിയെത്തി വോട്ടഭ്യര്‍ത്ഥിച്ചു.

 

Back to top button
error: