കൊല്ലം: അച്ഛന്‍ ജീവനോടുക്കിയതിന് പിന്നാലെ അമ്മ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചവറ പുതുക്കാട് ആര്‍ആര്‍ നിവാസില്‍ രാജേഷ് (43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്ന് മുതല്‍ കാണാതായിരുന്നു.
ജിഷയ്ക്കായുള്ള അന്വേഷണത്തിനിടെയാണ് ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ പൊട്ടി താഴെവീണതാണെന്നാണ് പൊലീസ് നി?ഗമനം. കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു.
അച്ഛന്‍ വിളിച്ചിട്ടു എഴുന്നേല്‍ക്കുന്നില്ലെന്ന് കുട്ടികള്‍ അയല്‍വാസികളെ അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധിച്ചപ്പോഴാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാല് മണിയോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഇതിനിടെ ജിഷയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കുട്ടികളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ ഏറ്റെടുക്കാന്‍ ബന്ധുക്കളും തയ്യാറായില്ല.