KeralaNEWS

കൊച്ചി വാട്ടര്‍ മെട്രോ; പുതിയ സര്‍വീസുകള്‍ ഇന്ന് മുതല്‍; റൂട്ടുകളും നിരക്കും അറിയാം 

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടർ മെട്രോ ടെർമിനലുകള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുക. ഇതോടെ ഒൻപത് ടെർമിനലുകളിലായി അഞ്ചു റൂട്ടുകളിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിക്കും.

 

Signature-ad

ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകള്‍ വഴി സൗത്ത് ചിറ്റൂർ ടെർമിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലില്‍ നിന്ന് ഏലൂർ ടെർമിനല്‍വഴി ചേരാനെല്ലൂർ ടെർമിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.

 

പരമാവധി 40 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്.

 

പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക്

  • ഹൈകോർട്ട് ജങ്ഷൻ-മുളവുകാട് നോർത്ത് 30 രൂപ
  • ഹൈകോർട് ജങ്ഷൻ-സൗത്ത് ചിറ്റൂർ 40 രൂപ
  • ബോള്‍ഗാട്ടി-മുളവുകാട് നോർത്ത് 30 രൂപ
  • ബോള്‍ഗാട്ടി-സൗത്ത് ചിറ്റൂർ 40 രൂപ
  • മുളവുകാട് നോർത്ത്-സൗത്ത് ചിറ്റൂർ 20 രൂപ
  • സൗത്ത് ചിറ്റൂർ-ചേരാനെല്ലൂർ 30 രൂപ
  • സൗത്ത് ചിറ്റൂർ-ഏലൂർ 30 രൂപ
  • ഏലൂർ-ചേരാനെല്ലൂർ 20 രൂപ

Back to top button
error: