KeralaNEWS

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍

പാലക്കാട്: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. ഹോളി ആഘോഷങ്ങള്‍ കണക്കിലെടുത്താണ്  സ്‌പെഷ്യല്‍ ട്രെയിൻ  അനുവദിച്ചിരിക്കുന്നത്.

കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കുമാകും സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക.

Signature-ad

മാർച്ച്‌ 23,30 എന്നീ തീയതികളിലാണ് ബെംഗളുരുവില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തുക. വൈകിട്ട് 4.30-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം വൈകിട്ട് 7.40-ന് കൊച്ചുവേളിയില്‍ എത്തും. മാർച്ച്‌ 24,21 എന്നീ തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് രാത്രി 10-ന് തിരിക്കുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ച കഴിഞ്ഞ് 4.30-ന് ബെംഗളൂരുവിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

മാർച്ച്‌ 15,26 എന്നീ തീയതികളാണ് ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് ട്രെയിൻ സർവീസ് നടത്തുക. രാത്രി 11.55-ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ കണ്ണൂരില്‍ എത്തും. മാർച്ച്‌ 20,27 എന്നീ തീയതികളിലാണ് കണ്ണൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് അനുവദിച്ചിട്ടുള്ളത്. രാത്രി എട്ടിന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്‌ക്ക് ഒരു മണിയോടെ ബെംഗളൂരുവിലെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര,തലശ്ശേരി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

Back to top button
error: