ഏറ്റവും കൂടുതല്‍ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റേ കമ്ബനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസാണ്. 1368 കോടിയാണ് വിവാദ വ്യവസായിയുടെ കമ്ബനി ഇലക്ടറല്‍ ബോണ്ട് വാങ്ങി സംഭാവന ചെയ്തത്. ഇഡി നടപടി നേരിട്ട കമ്ബനിയാണിതെന്നതാണ് ശ്രദ്ധേയം.
ഏറ്റവും കൂടുതല്‍ ഇലക്‌ട്രല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്ബനികളില്‍ മൂന്നു കമ്ബനികളും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നതാണ് .ആകെ 1368 കോടിയുടെ ബോണ്ട് വാങ്ങിയ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ കമ്ബനി ഇഡി 409 കോടി പിടിച്ചെടുത്ത് 5 ദിവസത്തിന് ഉള്ളില്‍ 100 കോടിയുടെ ബോണ്ട് വാങ്ങി. രണ്ടാമത്തെ കമ്ബനിയായ മേഘ എഞ്ചിനീയറിങ് 2023 ഏപ്രില്‍ 11 ന് 140 കോടിയുടെ ബോണ്ട് വാങ്ങി. ഒരു മാസത്തിനുശേഷം 14 ,400 കോടിയുടെ മഹാരാഷ്ട്ര ട്വിൻ ടണല്‍ പദ്ധതി ടെണ്ടർ മേഘ എഞ്ചിനീയറിങ് നേടിയതായും കാണാം. പ്രമുഖ ഫാർമ കമ്ബനികള്‍ അടുത്തടുത്ത ദിവസം ബോണ്ടുകള്‍ വാങ്ങിയതും ദുരൂഹമാണ്. സിപ്ല, ഡോ. റെഡ്ഡീസ്, ഇപ്‍ക ലാബോറട്ടറീസ് എന്നിവ 2022 നവംബർ പത്തിന് 50 കോടിയോളം രൂപയുടെ ബോണ്ട് വാങ്ങി.
ഗ്ലെൻമാർക്ക് , മാൻകൈൻഡ് കമ്ബനികള്‍ നവംബർ 11ന് 30 കോടിയുടെയും മറ്റ് ചില ഫാർമ കമ്ബനികള്‍ അതിനടുത്ത ദിവസവും ബോണ്ട് വാങ്ങി. മാർച്ച് 2022ന് സിപ്ള, ഗ്ളെൻമാർക്ക് തുടങ്ങിയ കമ്ബനികള്‍ക്കെതിരെ നികുതിവെട്ടിപ്പ് അന്വേഷണം നടന്നിരുന്നതാണ്.