തൊടുപുഴ: കഞ്ചാവ് ഉൾപ്പെടെ ഒട്ടേറെ മയക്കുമരുന്ന് കേസിൽ പ്രതിയായ ബസുടമയെ അറസ്റ്റ് ചെയ്തു.
തൊടുപുഴ ഇടവെട്ടി പാലക്കണ്ടം നെല്ലിക്കല്‍ ഒടിയനെന്നു വിളിക്കുന്ന മാർട്ടിൻ സെബാസ്റ്റ്യനെ(42)യാണ് അറസ്റ്റ് ചെയ്തത്.
ടൂറിസ്റ്റ് ബസുകളുടെയും സ്വകാര്യ ബസുകളുടെയും ഉടമയായ മാർട്ടിൻ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതിയാണ്.
അടിമാലിയില്‍ ഇയാള്‍ ഓടിച്ച വാഹനം ഇടിച്ച് അഞ്ചു പേർ മരിച്ച കേസില്‍ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു. ഒടിയൻ എന്ന പേരില്‍ ടൂറിസ്റ്റ് ബസുകളുടെയും സ്വകാര്യ ബസുകളുടെയും ഉടമയായിരുന്ന ഇയാളുടെ വാഹനങ്ങളില്‍ മയക്കുമരുന്നും കഞ്ചാവും കടത്തിയിരുന്നതായി പോലീസ് പറഞ്ഞു.