KeralaNEWS

കുഴല്‍നാടന്റെ ഹര്‍ജിയില്‍ തെളിവില്ല : മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ് പ്രത്യേക വിജിലൻസ് കോടതിയില്‍ ഫയല്‍ ചെയ്ത ഇടക്കാല റിപ്പോർട്ടില്‍ വ്യക്തമാക്കി.

ദുരന്ത നിവാരണനിയമത്തിന്റെ മറവില്‍ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍ നാടൻ നല്‍കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

Signature-ad

ഹർജി നിയമപരമായി നിലനില്‍ക്കുന്നതല്ല. പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാൻ പര്യാപ്തമായ തെളിവുകള്‍ പരാതിയിലില്ല. അഴിമതി നിരോധനനിയമത്തിലെ ഒരു വകുപ്പു പോലും നിലനില്‍ക്കാൻ പ്രാപ്തമായ തെളിവ് ഹർജിയില്‍ ഉന്നയിച്ചിട്ടില്ല. സമാനസ്വഭാവമുള്ള പരാതി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

 ഹർജിയില്‍ കോടതി വിശദമായ വാദം ഈ‌ മാസം 27 ന് കേള്‍ക്കും.

Back to top button
error: