CrimeNEWS

ജീവകാരുണ്യത്തിന്റെ മറവില്‍ ‘അല്‍പ്പം’ മയക്കുമരുന്നു വില്‍പ്പന; കോഴിക്കോട്ട് രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: തൊട്ടില്‍പാലത്ത് വന്‍ ലഹരി മരുന്ന് വേട്ട. കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റ്യാടി, കക്കട്ടില്‍, ചേരാപുരം തട്ടാന്‍കണ്ടി വീട്ടില്‍ സിറാജ് (43), കുറ്റ്യാടി, കക്കട്ടില്‍, ചേരാപുരം പടിക്കല്‍ വീട്ടില്‍ സജീര്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആറേ മുക്കലോടെ കുറ്റ്യാടി ചുരത്തിലെ തൊട്ടില്‍ പാലം ചാത്തന്‍കോട്ട് നടയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.

മൈസൂരുവില്‍ നിന്നും വാങ്ങിയ 96.680 ഗ്രാം എംഡിഎംഎ, 9.300ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വില്‍പ്പനയ്ക്കായാണ് കൊണ്ടുവന്നത്. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ മയക്കു മരുന്നു സംഘത്തില്‍പ്പെട്ടായാളാണ് സിറാജെന്ന് പൊലീസ് പറഞ്ഞു. നിരവധി വധശ്രമക്കേസുകളിലും ഇയാള്‍ പ്രതിയാണ്.

Signature-ad

നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിന്റെ മറവിലാണ് ഇയാള്‍ ലഹരി കച്ചവടവും നടത്തിയിരുന്നത്. സജീര്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ ലീവിന് വന്ന് സിറാജിന്റെ കൂടെ ലഹരിമരുന്ന് കച്ചവടം നടത്തുകയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് അഞ്ചു ലക്ഷം രൂപ വില വരും.

Back to top button
error: