പത്തനംതിട്ട: പത്തനംതിട്ടയിലെ സീതത്തോട്ടിലും, ഇടുക്കി ചിന്നക്കനാലിലും കാട്ടനകളുടെ ആക്രമണം.
സീതത്തോട് മണിയാർ- കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിനു സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു.
ആനയുടെ ആക്രമണത്തില്‍ നിന്നു കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
ചിന്നക്കനാല്‍ 301 കോളനിയിലാണ് കാട്ടാന വീട് തകർത്തത്. ഗോപി നാഗൻ എന്നയാളുടെ വീടാണ് തകർത്തത്. ആക്രമണം നടക്കുമ്ബോള്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന്റെ മുൻ ഭാഗവും പിൻവശവും ആന തകർത്തു.
ചക്കക്കൊമ്ബനാണ് ആക്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. കുറച്ചു ദിവസമായി ചക്കക്കൊമ്ബൻ ജനവാസ മേഖലയ്ക്ക് സമീപമാണുള്ളത്.