ബെംഗളൂരു: യുവതിയുടെ നഗ്നമായ മൃതദേഹം ഫ്ലാറ്റില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്.മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ഇരുപത്തിയഞ്ചു വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കിടന്നിരുന്ന മുറിയില്‍ നിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റില്‍ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യ നഗർ പൊലീസ് പറഞ്ഞു.
കൊലപാതകം, ബലാത്സംഗം, തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.