KeralaNEWS

ബാറില്‍ മദ്യപൻമാർ ഏറ്റുമുട്ടി:  വെട്ടേറ്റ രണ്ടു പേർ ഗുരുതരാവസ്ഥയിൽ; അഞ്ചുപേര്‍ അറസ്റ്റില്‍

നെയ്യാറ്റിൻകര: ബാറില്‍ മദ്യപാനത്തിനിടെയുണ്ടായ  വാക്കുതർക്കത്തെ തുടർന്ന്  രണ്ടുപേർക്ക് വെട്ടേറ്റു.ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴരയോടെ നെയ്യാറ്റിൻകര ആലുംമൂട്ടിലെ ബാറിലാണ് സംഭവം.സംഭവത്തിൽ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്.

കോഴിക്കോട് കൊടുവള്ളി സ്വദേശി ചുവട്ടില്‍വീട്ടില്‍ കണ്ണൻ എന്ന മഹേഷ്(37), കൊടുവള്ളി സ്വദേശി ലാലു എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ തൊഴുക്കല്‍  ഹരി ഭവനില്‍ കൊട്ട് ഹരി എന്ന ഹരികൃഷ്ണൻ(27), തൊഴുക്കല്‍, സാജൻ നിവാസില്‍ സാജൻ(27), പവിത്രാനന്ദപുരം കോളനിയില്‍ അർഷാദ്(26), തൊഴുക്കല്‍, ജിജി കോട്ടേജില്‍ എബി അശോക്(28), തൊഴുക്കല്‍, അനുഗീത ഭവനില്‍ അനൂപ്(24) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്.

Signature-ad

മഹേഷിന്റെ ഇടതുകാലിലിനും വലതുകൈയ്ക്കും വെട്ടേറ്റു. ലാലുവിന്റെ കഴുത്തിലാണ് വെട്ട്. മഹേഷിന്റെയും ലാലുവിന്റെയും പരുക്ക് ഗുരുതരമാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഭവിൻ, രാഹുല്‍ എന്നിവർക്കും പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നും രണ്ടും പ്രതികളായ കൊട്ടു ഹരിയും സാജനും കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയവരാണ്. വിവേക് ഒളിവിലാണ്.

അറസ്‌റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലായ പ്രതിയ്ക്കായി തിരച്ചില്‍ നടത്തുന്നതായി ഇൻസ്പെക്ടർ എസ്.എച്ച്‌.ഒ. എ.സി.വിപിനും എസ്.ഐ. എസ്.വിപിൻകുമാറും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: