CrimeNEWS

അഭിമന്യു കേസ്: രേഖകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

കേസിലെ രേഖകള്‍ കാണാതായതില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.2018-ല്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Signature-ad

മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു രണ്ടായിരത്തി പതിനെട്ട് ജൂലായ് രണ്ടിനാണ് കൊല്ലപ്പെടുന്നത്. ആ വര്‍ഷം തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും വിചാരണ നീണ്ടുപോകുകയായിരുന്നു.

സെന്‍ട്രല്‍ പൊലീസ് സമര്‍പ്പിച്ച രേഖകള്‍ സെഷന്‍സ് കോടതിയില്‍നിന്ന് കാണാതായ വിവരം ജഡ്ജിയാണ് ഹൈക്കോടതിയെ അറിയിച്ചത്. കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം 11 രേഖകളാണ് കാണാതായത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ സേഫ് കസ്റ്റഡിയില്‍നിന്നാണ് ഇവ അപ്രത്യക്ഷമായത്.

Back to top button
error: